മാതൃഭൂമിയിലെ നല്ല തുടക്കം

1984 ലാണ് ഞാൻ മാതൃഭൂമിയിൽ സബ് എഡിറ്റർ ട്രെയിനീ ആയി ജോയിൻ ചെയ്യുന്നത്. ഇപ്പോഴത്തെ മാതൃഭൂമി ഗൾഫ് ലേഖകൻ പി പി ശശീന്ദ്രൻ , പി എ എം ഹാരിസ് എന്നിവരാണ് എന്റെ കൂടെ ആ ജനവരി 25 നു ന്യൂസ് എഡിറ്ററുടെ മുൻപിൽ ഹാജരായത് ....

ആർകെ എന്ന ആദ്യ ആശ്രയം

1984 ജനുവരിയിൽ ഞാൻ കോഴിക്കോട് മാതൃഭൂമിയിൽ ജോലിക്കു ചേർന്നപ്പോൾ എനിക്ക് ആദ്യ ആശ്രയം തന്നത് ആർ കെ ദാമോദരൻ എന്ന ആർകെ ആയിരുന്നു. സബ് എഡിറ്റർ ട്രെയിനിമാരായി ചേരുന്നവരെ അന്ന് കോഴിക്കോട് ആദ്യത്തെ പതിനഞ്ചു ദിവസം പ്രൂഫിൽ പറഞ്ഞയക്കും. അങ്ങനെയാണ് ആർകെയെ പരിചയപ്പെട്ടത്. പല പ്രഗല്ഭരുടെയും കൈയെഴുത്തു...

എൻവിയും മാധവൻകുട്ടിയും

ഇന്ന് ഒരു എഡിറ്ററുടെ ചുമതല ദളിത് സാഹിത്യം എഴുതലോ സ്ത്രീകൾക്ക് വേണ്ടി എഴുതലോ എന്നതല്ല. പത്രത്തിന്റെ പ്രചാരം കൂട്ടാൻ , നയങ്ങളിൽ നിന്ന് വ്യതിചലിക്കാതെ എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് നോക്കലാണ്. ഇക്കാര്യത്തിലാണ് ഞാൻ നാലപ്പാടിനെയും ഗോപാലകൃഷ്ണനെയും ഉയർത്തിപ്പിടിക്കുന്നത് . അതല്ലെങ്കിൽ പിന്നെ ആര് ? ഞാൻ...

വെല്ലുവിളികൾ, തിരിച്ചടികൾ

പരമ്പരകൾ കൂടാതെ ഒന്നാം പേജിൽ എക്സ്‌ക്ലൂസിവ് റിപ്പോർട്ടുകൾ കേരളം കണ്ട കാലമായിരുന്നു നാലപ്പാടിന്‍റെത് . ഇത്തരം റിപ്പോർട്ടുകൾ ഡെസ്കിൽ എത്തുമ്പോൾ ജൂനിയേർസ് ആയ ഞങ്ങൾ എന്നല്ല പലരും അറിഞ്ഞിരുന്നില്ല. ആദ്യ എഡിഷൻ കഴിഞ്ഞ ശേഷമാണ് ഏതെങ്കിലും ഡമ്മി സ്റ്റോറികൾ മാറ്റി ഇവ പ്രതിഷ്ഠിച്ചിരുന്നത്. കൈപ്പട ടിപി യിൽ...
MD

അഗ്രസ്സീവ് ജേർണലിസം മലയാളത്തിൽ

ഡയറക്റ്റ് അറ്റാക്ക് എന്ന പ്രയോഗം കൊണ്ടുവന്ന് മലയാളത്തിൽ അഗ്ഗ്രസിവ് ജേർണലിസത്തിനു തുടക്കമിട്ടത് എംഡി നാലപ്പാട് ആണ്. ചെറുപ്പത്തിന്റെ ആവേശം കൊണ്ട് ഗുണവും ദോഷവും ഉണ്ടാക്കിയിട്ടുമുണ്ട്. അദ്ദേഹം ആ സ്ഥാനത്തു തുടർന്നിരുന്നുവെങ്കിൽ മാതൃഭൂമി വളരെയേറെ വ്യത്യസ്തത പുലർത്തുമായിരുന്നു എന്ന് ഇന്നും ഞാൻ കരുതുന്നു. ഞങ്ങൾ ജൂനിയർസ് ആയിരുന്നിട്ടുകൂടി വ്യക്തിബന്ധം...
B S Warrier

ബി എസ് വാരിയർ എന്ന സമസ്യ

ശ്രീ ബി എസ് വാരിയർ ഇന്ന് അറിയപ്പെടുന്ന കരിയർ എഴുത്തുകാരനാണ് ഈ രംഗത്തേക്ക് വരുന്നതിനു മുമ്പ് തുടങ്ങിയതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം. ഞാൻ കൊച്ചിയിലേക്ക് വന്നു വിദ്യാഭ്യാസരംഗം ഫീച്ചർ ചുമതല ഏറ്റെടുത്ത ശേഷം ഒരിക്കൽ തപാലിൽ ഒരു ലേഖനം കിട്ടി. അത് ശ്രീ ബി എസ് വാരിയരുടെതാതായിരുന്നു....

ആദ്യ ബോണസ്

എൺപത്തി നാല് ജനുവരി 25 നു പിപി ശശീന്ദ്രൻ , പിഎഎം ഹാരിസ് എന്നിവരോടോപ്പമാണ് ഞാൻ കോഴിക്കോട് മാതൃഭൂമിയിൽ ചേരുന്നത്. രണ്ടു വർഷം ഞങ്ങൾ ട്രെയിനികൾ ആയിരുന്നു. സ്റ്റൈപ്പന്റ് 475 രൂപ. അക്കാലത്തു ശമ്പളം വിതരണം ചെയ്തിരുന്നത് അറ്റൻഡർമാർ ഡെസ്കിൽ കൊണ്ടുവന്നു രെജിസ്റ്ററിൽ ഒപ്പിടീച്ചു കവർ നൽകിയാണ്...

കോഴിക്കോട് നിന്നും വീണ്ടും കൊച്ചിയിലേക്ക്

1984 ജനുവരിയിൽ മാതൃഭൂമി കോഴിക്കോട് ഓഫീസിൽ സർവീസിൽ കയറിയ ഞാൻ 1987 ഡിസംബറിൽ കൊച്ചിക്കു മാറ്റം ചോദിച്ചു വാങ്ങി പോന്നു. എന്നോടൊപ്പം കൊച്ചിക്കു സ്ഥലം മാറ്റം കിട്ടിയവരിൽ അന്നു മാതൃഭൂമി ചീഫ് സബ് എഡിറ്ററായിരുന്ന കെ സി നാരായണനുമുണ്ടായിരുന്നു. (ഇപ്പോഴത്തെ ഭാഷാപോഷിണി പത്രാധിപർ) കെ സി അന്നേ...
Mathrubhumi Head Office Kozhikode

എന്‍റെ പത്രാധിപന്മാര്‍

എന്‍റെ പത്രാധിപന്മാർ എന്ന് പറയുമ്പോൾ ശ്രീ വി പി രാമചന്ദ്രൻ എന്ന വി പി ആറിൽ തുടങ്ങുന്നു. ഇന്റർവ്യൂവിനു കണ്ട ശേഷം പിന്നെ കോഴിക്കോട് ഓഫീസിൽ വല്ലപ്പോഴും വരുമ്പോഴാണ് അദ്ദേഹത്തെ കണ്ടിരുന്നത്. ന്യൂസ് റൂമിൽ ഞങ്ങളൊക്കെ (ചുരുങ്ങിയത് 10 പേരെങ്കിലും) ഇരുന്നു ജോലി ചെയ്യുമ്പോൾ ആരെയും നോക്കാതെ...

പ്രാദേശിക പത്രപ്രവർത്തകർ

പ്രാദേശിക പത്രപ്രവർത്തകർ ഒരു സംഭവമാണ്. പത്രം ഓഫീസിൽ ദീർഘകാലം ജോലി ചെയ്തു ഉയർന്ന പോസ്റ്റിൽ എത്തിയിട്ടുള്ള പല പത്രപ്രവർത്തകരെക്കാളും നാട്ടിൽ വില ഇവർക്കായിരിക്കും. അങ്ങനെയുള്ള ഒട്ടേറെ പേരെ എനിക്കറിയാം. പോലീസ് സ്റ്റേഷനിലും മറ്റു സർക്കാർ ഓഫീസുകളിലും മറ്റും ഇവർക്കുള്ള സ്വാധീനം കണ്ടു ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. മാധ്യമ സ്ഥാപനത്തിലെ...

Latest Articles