K K Sreedharan Nair

എൻ വി ക്കും മാധവൻകുട്ടിക്കും ശേഷം മാതൃഭൂമി പത്രാധിപർ ആയി നിയമിക്കപ്പെട്ട കെ കെ ശ്രീധരൻ നായർ ആ സ്ഥാനത്തു അനേക വർഷം പിടിച്ചു നിന്നു. അതൊരു വലിയ കഥയാണ്. ഞാൻ പലവട്ടം എഴുതി പിന്നെ ഒഴിവാക്കിയ ശേഷവും മനസ്സാക്ഷി സമ്മതിക്കാത്തതിനാൽ വളരെ എളിയ തോതിൽ അദ്ദേഹത്തെ വിലയിരുത്തലാണ് ഇനി. ഒരിക്കലും വ്യക്തിപരമായ ആക്ഷേപങ്ങൾ ഇതിൽ ഇല്ല. തികച്ചും പ്രൊഫഷണൽ.

ശ്രീധരൻ നായർ മരിച്ചു എന്നത് ഇവിടെ ഒരു ഘടകമല്ല. അദ്ദേഹത്തെ വ്യക്തിപരമായി തേജോവധം ചെയ്യാൻ അല്ല ഈ എഴുത്ത്‌. പ്രൊഫഷണൽ ജേർണലിസം മാതൃഭൂമിയിൽ എപ്പോൾ ഉണ്ടായി എപ്പോൾ ഉണ്ടായില്ല എന്നതാണ്. മാതൃഭൂമിയുടെ ചരിത്രം കേരളത്തിലെ പത്രപ്രവർത്തന ചരിത്രം കൂടിയാണെന്ന് ഞാൻ കരുതുന്നു. നിബന്ധനകളും നിഷ്കർഷകളും നിരീക്ഷണവും മറ്റും മാതൃഭൂമിയിൽ മറ്റു പത്രങ്ങൾക്കു ശേഷമാണ് വന്നത്. ഒരു ജനകീയ സ്വഭാവം ഈ പത്രത്തിന് ഇന്നും ഉണ്ടെന്നു വിശ്വസിക്കുന്നവനാണ് ഞാൻ.

മാതൃഭൂമി പത്രത്തെ മാത്രം വിമർശിക്കലല്ല എന്റെ ലക്‌ഷ്യം എന്ന് ആദ്യമേ പറയട്ടെ. എല്ലാ പത്രങ്ങളെയും പരാമർശിക്കും. പക്ഷെ നേരിട്ടറിയാവുന്ന കാര്യങ്ങൾ , അനുഭവങ്ങൾ കൂടുതൽ മാതൃഭൂമിയിൽ ആയതിനാൽ അതിനായിരുക്കും കൂടുതൽ ഊന്നൽ എന്ന് മാത്രം.

ഇനി കാര്യത്തിലേക്കു വരാം .പത്രപ്രവർത്തകരുടെ ആത്മവീര്യം സംരക്ഷിക്കാൻ ഒരു പത്രാധിപർക്ക് കഴിഞ്ഞാലേ അവർ ആത്മാർഥമായി ജോലിയെടുക്കു. മാർക്കെറ്റിംഗിന് മാത്രം ഊന്നൽ നൽകിയാൽ പോരാ. ഇത് പ്രത്യേകം പറയാൻ കാരണം മാതൃഭൂമിയിൽ ശ്രീ കെ കെ ശ്രീധരൻ നായർ പത്രാധിപർ ആയി വന്ന ഉടനെ സ്വീകരിച്ച നിലപാടുകളാണ്.

എൻ വി ക്കും മാധവൻകുട്ടിക്കും ശേഷം തൊണ്ണൂറുകളുടെ ആദ്യമാണ് ശ്രീധരൻ നായർ മാതൃഭൂമി പത്രാധിപർ ആവുന്നത്. കൊച്ചിയിൽ ഡെപ്യൂട്ടി എഡിറ്റർ ആയി പ്രവർത്തിച്ചിരുന്ന ശ്രീധരൻ നായരെ എഡിറ്റർ ആക്കിയപ്പോൾ അദ്ദേഹം അധികം വൈകാതെ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റം ചോദിച്ചു വാങ്ങി പോയി. ഇതേക്കുറിച്ചു അദ്ദേഹം എന്നോട് പറഞ്ഞത് , കൊച്ചിയിൽ ഇരുന്നാൽ ആരെങ്കിലും എന്തെങ്കിലും എംഡി യോടോ എംഇ യോടോ പറഞ്ഞുകൊടുത്താൽ അതിനു ഫോണിലൂടെ സംസാരിച്ചു പരിഹാരം ഉണ്ടാക്കാൻ പറ്റില്ല. കോഴിക്കോട്ടു ആണെങ്കിൽ നേരിട്ട് സംസാരിച്ചു പരിഹാരമുണ്ടാക്കാം എന്നാണ്. അതൊരു നല്ല തന്ത്രം തന്നെ ആയിരുന്നു എന്ന് സമ്മതിക്കാതെ വയ്യ. എന്നോട് ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു. വി പി ആറും നാലപ്പാടും ഒക്കെ കോഴിക്കോട്ടു അല്ലാതിരുന്നതിനാൽ ഈ പ്രശ്നമുണ്ടായിട്ടുണ്ട് എന്ന്. ശരിയാണെന്നു തോന്നുന്നു.

അദ്ദേഹത്തിന് കുറെ ഗുണങ്ങളും ഉണ്ടായിരുന്നു. മാതൃഭൂമിയിലെ എല്ലാ ജീവനക്കാരെയും അദ്ദേഹത്തിന് നേരിട്ടറിയാമായിരുന്നു. ഇടക്ക് കോഴിക്കോട്ടു ഞാൻ ചെല്ലുമ്പോൾ കൊച്ചി ഓഫീസിലെ ഓരോ ജീവനക്കാരനെ കുറിച്ചും അദ്ദേഹം അന്വേഷിക്കുമായിരുന്നു. അതുപോലെ എല്ലാ ജേർണലിസ്റ്റുകളെയും അറിയുകയും നേരിട്ട് ഫോണിൽ വിളിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. രാത്രി രണ്ടരക്ക് അദ്ദേഹത്തെ വിളിച്ചുണർത്തിയ അനുഭവം എനിക്കുണ്ട്. അക്കാര്യത്തിലൊക്കെ വളരെ വളരെ ഭേദമായിരുന്നു. അദ്ദേഹം എഡിറ്റർ ആയിരിക്കുമ്പോൾ മാതൃഭൂമിക്ക് കൂടുതൽ യൂണിറ്റുകൾ തുടങ്ങി എന്നത് ശ്രദ്ധേയമാണ്. അതിൽ അദ്ദേഹത്തിന്റെ സംഭാവന ഒന്നും ഉണ്ടായതായി എനിക്ക് തോന്നുന്നില്ല.

പത്രത്തിന് ഗുണം ചെയ്യാൻ പത്രാധിപർ എന്തൊക്കെ ചെയ്തു എന്ന് ചോദിക്കുമ്പോഴാണ് സംഗതി മാറുക. എന്നും ബാലൻസ് നിലനിർത്തുക അഥവാ എല്ലാവരെയും പ്രീണിപ്പിക്കുക എന്ന വികലമായ നയമായിരുന്നു അദ്ദേഹത്തിന്റേത്. അതാണ് ശരിയെന്നു എംഇ യെയും എംഡി യെയും ധരിപ്പിക്കാനും ഒരു പരിധി വരെ അദ്ദേഹത്തിന് കഴിഞ്ഞു. ഏതാണ്ട് അമ്പതു ഷെയറുകൾ അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു. അങ്ങനെയാണ് അദ്ദേഹം മാതൃഭൂമി പത്രാധിപർ ആയത്‌. അല്ലാതെ സ്ഥിരം ജീവനക്കാരെ പത്രാധിപന്മാർ ആക്കാറില്ല. മാധവൻകുട്ടിക്കും ഷെയർ ഉണ്ടായിരുന്നു.

ഞങ്ങളൊക്കെ ട്രെയിനിങ് പീരീഡ് (രണ്ടു വർഷം) കഴിഞ്ഞു സബ് എഡിറ്റർ ആയതുമുതൽ രാത്രി ഷിഫ്റ്റ് കഴിഞ്ഞാൽ കാറിൽ താമസസ്ഥലത്തു എത്തിക്കുമായിരുന്നു. ശ്രീധരൻ നായർ പത്രാധിപർ ആയ ഉടനെ ചെയ്ത ഒരു കാര്യം ഇത് നിർത്തൽ ചെയ്യലാണ്. കമ്പനിക്കു ലാഭം ഉണ്ടാക്കി കൊടുക്കുന്നു എന്ന് തോന്നിപ്പിക്കാനായിരുന്നു ഇത്. ഇനി, മാനേജ്‌മെന്റ് ഇങ്ങനെ നിർദ്ദേശം വെച്ചതാണെങ്കിൽ അത് തരണം ചെയ്യാനുള്ള പ്രാപ്തി ശ്രീധരൻ നായർക്കുണ്ടായിരുന്നില്ല.

മിക്ക പത്രങ്ങളിലും ഓരോ യൂണിറ്റിലും പല എഡിഷനുകൾ ഉണ്ടാവും. ഉദാഹരണത്തിനു കോഴിക്കോട്ടു നിന്ന് സിറ്റി എഡിഷൻ , വടകര, വയനാട് തുടങ്ങി പല എഡിഷനുകളും. ഇതിന്റെയെല്ലാം പ്രാദേശിക പേജുകൾ വ്യത്യസ്തമായിരിക്കും. അത്‌കൊണ്ട് എല്ലാ എഡിഷനുകളുടെയും ഓരോ കോപ്പി വീതം അന്ന് എല്ലാ ജേർണലിസ്റ്റുകൾക്കും നൽകിയിരുന്നു. ഇവ എല്ലാം നോക്കിയ ശേഷമേ ഡ്യൂട്ടിക്ക് വരൂ. അതുകൊണ്ടു തെറ്റുകളും മറ്റും ചൂണ്ടിക്കാട്ടുമ്പോൾ ഇത് വലിയ സഹായമായിരുന്നു. ശ്രീധരൻ നായർ എഡിറ്റർ ആയി അധികാരമേറ്റ ഉടനെ ചെയ്ത മറ്റൊരു കാര്യം ഇത് നിർത്തലാക്കുകയാണ്. ഇതും കമ്പനിക്ക് ലാഭം ഉണ്ടാക്കാനാണത്രെ. അക്കാലത്തു സ്ഥാപനത്തിലെ മൊത്തം ജേർണലിസ്റ്റുകൾ ഇരുന്നൂറിൽ കവിയില്ല.

പത്രം പ്രിന്റ് ചെയ്യുമ്പോൾ ആദ്യവും അവസാനവും കുറച്ചു കോപ്പികൾ സാധാരണ നിലയിൽ തെളിച്ചം കുറഞ്ഞവയോ വായനക്കാർക്കു വിൽക്കാൻ സാധിക്കാത്തവയോ ആയിരിക്കും. അത്തരം കോപ്പികൾ ആണ് ഇങ്ങനെ ജേർണലിസ്റ്റ് ജീവനക്കാർക്ക് നൽകിയിരുന്നത്. അവ നിർത്തലാക്കിയത്‌ കൊണ്ട് കമ്പനിക്കു ലാഭം ഒന്നും ഉണ്ടാകാൻ പോകുന്നില്ല. പക്ഷെ കൊടുത്തിരുന്നുവെങ്കിൽ മീറ്റിങ്ങുകളിലും മറ്റും ആധികാരിമായി ചോദിക്കാമായിരുന്നു. അത് കണ്ടില്ലേ ഇത് കണ്ടില്ലേ എന്നൊക്കെ. പത്രം നിർത്തിയതോടെ ഈ പണി ജീവനക്കാർക്ക് കുറഞ്ഞു. ജേർണലിസ്റ്റുകൾക്കു പത്രത്തിന്റെ ഉത്പാദനത്തിൽ പങ്കു കുറയാൻ ഇതിടയാക്കിയെന്നു പറഞ്ഞാൽ ലവലേശം തെറ്റില്ല. ജേർണലിസ്റ്റുകളുടെ എഡിറ്റോറിയൽ പങ്കാളിത്തം കുറയാൻ ഇതിടയാക്കി . അതൊരു നിസ്സാര കാര്യമല്ല.

ശ്രീധരൻ നായരെ കുറിച്ച് കുറേ കൂടി പറയാനുണ്ട്. അത് അടുത്ത ആഴ്ച. വളരെ നീട്ടി എഴുതിയാൽ വായിക്കുന്നവർക്ക് ബോറടിക്കും എന്നത് കൊണ്ടാണ് ഇങ്ങനെ ഖണ്ഠശാ പ്രസിദ്ധപ്പെടുത്തുന്നത്. അവസാനം എല്ലാം സമാഹരിച്ചു പുസ്തകമാക്കാനും ഉദ്ദേശിക്കുന്നു. പ്രതികരങ്ങൾ പ്രതീക്ഷിക്കുന്നു.

4 COMMENTS

  1. Adding a disclaimer before every single paragraph saying you do not intend to defame or degrade any individual/establishment and then proceeding to name said individual and establishment does not mean the piece you have written is unbiased and impartial. If you truly intended to write an unbiased report (as journalism should be) it would’ve been a reflection on the changing trends in journalism that have happened over the past decades and what role Late Shri Sreedharan Nair might have played in it: While commercialization and profit making are unarguably required to survive in a market that is increasingly competitive, it does not necessarily translate into a compromising of standards. Late Shri Sreedharan Nair was a man of exceptional vision, talent and integrity. Writing up a piece to vent out some long standing disagreement you might have had with him is irresponsible to say the least. Criticism of his policies while he was alive and in power would have made more sense (and I am sure he would have appreciated and responded appropriately to any constructive criticism that came his way) than writing something like this and publishing it online.

    Sincerely,
    A woman who has grown up respecting and admiring late Shri K K Sreedharan Nair and has had the good fortune of calling him my grand uncle!

    P.S – As a disclaimer, me being his grand niece has nothing to do with the views I have expressed here.

    • Sorry for the delay in seeing the site and replying. I just saw the comment in my mail inbox but could not answer or moderate it then. Seeing that I just sent a reply mail to you. I had personal contact with your grand uncle and his late wife Padminiyedathi. Though you mention sarcastically about disclaimer, let me say it is sincere. If the decisions were by management , where was KK Shreedharan Nair, the Editor. I can understand your respect to your grand uncle. But what I write is professionsal .

  2. It’s a tell-tale on the marginalisation of the editor.The ‘autumn of the patriarchs’ begun in Mathrubhumi,and elsewhere in Indian journalism .The poor editors were driven to a corner.As Shakespeare had put it,as flies to wanton boys,they killed the ARUN SHOURIES and M.D NALAPPADS for their pleasure of asserting the money power! Non-descript guys had no option but to yield to the lords of the flies,as loyal yes-men!

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.