മാതൃഭൂമിയിലെ നല്ല തുടക്കം
1984 ലാണ് ഞാൻ മാതൃഭൂമിയിൽ സബ് എഡിറ്റർ ട്രെയിനീ ആയി ജോയിൻ ചെയ്യുന്നത്. ഇപ്പോഴത്തെ മാതൃഭൂമി ഗൾഫ് ലേഖകൻ പി പി ശശീന്ദ്രൻ , പി എ എം ഹാരിസ് എന്നിവരാണ് എന്റെ കൂടെ ആ ജനവരി 25 നു ന്യൂസ് എഡിറ്ററുടെ മുൻപിൽ ഹാജരായത് ....
ശ്രീധരൻ നായർ എന്ന പത്രാധിപർ
എൻ വി ക്കും മാധവൻകുട്ടിക്കും ശേഷം മാതൃഭൂമി പത്രാധിപർ ആയി നിയമിക്കപ്പെട്ട കെ കെ ശ്രീധരൻ നായർ ആ സ്ഥാനത്തു അനേക വർഷം പിടിച്ചു നിന്നു. അതൊരു വലിയ കഥയാണ്. ഞാൻ പലവട്ടം എഴുതി പിന്നെ ഒഴിവാക്കിയ ശേഷവും മനസ്സാക്ഷി സമ്മതിക്കാത്തതിനാൽ വളരെ എളിയ തോതിൽ അദ്ദേഹത്തെ...
ആർകെ എന്ന ആദ്യ ആശ്രയം
1984 ജനുവരിയിൽ ഞാൻ കോഴിക്കോട് മാതൃഭൂമിയിൽ ജോലിക്കു ചേർന്നപ്പോൾ എനിക്ക് ആദ്യ ആശ്രയം തന്നത് ആർ കെ ദാമോദരൻ എന്ന ആർകെ ആയിരുന്നു. സബ് എഡിറ്റർ ട്രെയിനിമാരായി ചേരുന്നവരെ അന്ന് കോഴിക്കോട് ആദ്യത്തെ പതിനഞ്ചു ദിവസം പ്രൂഫിൽ പറഞ്ഞയക്കും. അങ്ങനെയാണ് ആർകെയെ പരിചയപ്പെട്ടത്. പല പ്രഗല്ഭരുടെയും കൈയെഴുത്തു...
എന്റെ പത്രാധിപന്മാര്
എന്റെ പത്രാധിപന്മാർ എന്ന് പറയുമ്പോൾ ശ്രീ വി പി രാമചന്ദ്രൻ എന്ന വി പി ആറിൽ തുടങ്ങുന്നു. ഇന്റർവ്യൂവിനു കണ്ട ശേഷം പിന്നെ കോഴിക്കോട് ഓഫീസിൽ വല്ലപ്പോഴും വരുമ്പോഴാണ് അദ്ദേഹത്തെ കണ്ടിരുന്നത്. ന്യൂസ് റൂമിൽ ഞങ്ങളൊക്കെ (ചുരുങ്ങിയത് 10 പേരെങ്കിലും) ഇരുന്നു ജോലി ചെയ്യുമ്പോൾ ആരെയും നോക്കാതെ...
വിജ്ഞാനരംഗം പേജും പിന്നാമ്പുറ കഥകളും
ഈയിടെയായി വാട്സ്ആപ്പിൽ പ്രചരിച്ച ഒരു പത്രക്കട്ടിംഗ് കണ്ടു കൗതുകവും അഭിമാനവും തോന്നി. 1988 ലെ കട്ടിങ് ആണത്. കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അത് മാതൃഭൂമി വിജ്ഞാനരംഗം പേജ് ആണെന്ന്. മാത്രമല്ല ഞാൻ തയ്യാറാക്കിയ പേജും ആയിരുന്നു. മൊബൈൽ ഫോണും വരുന്നു എന്നതായിരുന്നു ഹെഡിങ്. അത് തയ്യാറാക്കിയ...
എൻവിയും മാധവൻകുട്ടിയും
ഇന്ന് ഒരു എഡിറ്ററുടെ ചുമതല ദളിത് സാഹിത്യം എഴുതലോ സ്ത്രീകൾക്ക് വേണ്ടി എഴുതലോ എന്നതല്ല. പത്രത്തിന്റെ പ്രചാരം കൂട്ടാൻ , നയങ്ങളിൽ നിന്ന് വ്യതിചലിക്കാതെ എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് നോക്കലാണ്. ഇക്കാര്യത്തിലാണ് ഞാൻ നാലപ്പാടിനെയും ഗോപാലകൃഷ്ണനെയും ഉയർത്തിപ്പിടിക്കുന്നത് . അതല്ലെങ്കിൽ പിന്നെ ആര് ? ഞാൻ...
മാതൃഭൂമിയും സെമിനാറും പിന്നാമ്പുറ കഥയും
പന്ത്രണ്ടാം ക്ലാസ്സ് പാസ്സായി പ്രൊഫെഷൽ കോഴ്സ് പ്രവേശനത്തിന് ശ്രമിക്കുന്ന കുട്ടികളെ സഹായിക്കാൻ സെമിനാർ നടത്തുക എന്ന ആശയം വർഷങ്ങൾക്കു മുൻപേ മനസ്സിലുദിച്ചതാണ്. അപ്പോൾ ഒക്കെ ഇത് നടത്തുന്നതിനുള്ള ചെലവ് എങ്ങനെ നേരിടും എന്നും മറ്റും ആലോചിക്കുകയായിരുന്ന സമയമുണ്ട്. പല തവണ ബന്ധപ്പെട്ടവരെ സമീപിച്ചപ്പോളും ഒരു പിന്തുണ കിട്ടിയില്ല....
AIDS ഉം ഒരു അനുഭവവും
ഞാൻ പറയാൻ പോകുന്ന അനുഭവം 1984 ലാണ്. ആ ജനവരിയിൽ ആണ് ഞാൻ മാതൃഭൂമിയിൽ ചേർന്നത്. കോഴിക്കോട് ഓഫീസിൽ. അന്ന് ജോലി അധികവും ഇംഗ്ളഷിലുള്ള പി ടി ഐ , യു എൻ ഐ കോപ്പികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തലാണ് . അന്നും ഇന്നും ഒരു കാര്യം എനിക്ക്...
വെല്ലുവിളികൾ, തിരിച്ചടികൾ
പരമ്പരകൾ കൂടാതെ ഒന്നാം പേജിൽ എക്സ്‌ക്ലൂസിവ് റിപ്പോർട്ടുകൾ കേരളം കണ്ട കാലമായിരുന്നു നാലപ്പാടിന്‍റെത് . ഇത്തരം റിപ്പോർട്ടുകൾ ഡെസ്കിൽ എത്തുമ്പോൾ ജൂനിയേർസ് ആയ ഞങ്ങൾ എന്നല്ല പലരും അറിഞ്ഞിരുന്നില്ല. ആദ്യ എഡിഷൻ കഴിഞ്ഞ ശേഷമാണ് ഏതെങ്കിലും ഡമ്മി സ്റ്റോറികൾ മാറ്റി ഇവ പ്രതിഷ്ഠിച്ചിരുന്നത്. കൈപ്പട ടിപി യിൽ...
പ്രാദേശിക പത്രപ്രവർത്തകർ
പ്രാദേശിക പത്രപ്രവർത്തകർ ഒരു സംഭവമാണ്. പത്രം ഓഫീസിൽ ദീർഘകാലം ജോലി ചെയ്തു ഉയർന്ന പോസ്റ്റിൽ എത്തിയിട്ടുള്ള പല പത്രപ്രവർത്തകരെക്കാളും നാട്ടിൽ വില ഇവർക്കായിരിക്കും. അങ്ങനെയുള്ള ഒട്ടേറെ പേരെ എനിക്കറിയാം. പോലീസ് സ്റ്റേഷനിലും മറ്റു സർക്കാർ ഓഫീസുകളിലും മറ്റും ഇവർക്കുള്ള സ്വാധീനം കണ്ടു ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. മാധ്യമ സ്ഥാപനത്തിലെ...