Home Memories Mathrubhumi Memories

Mathrubhumi Memories

Mathrubhumi Memories

തർക്കമന്ദിരം തകർക്കലും ഡെസ്ക്കിലെ സമ്മർദ്ദങ്ങളും

അയോധ്യയിലെ തർക്ക മന്ദിരം പൊളിച്ചിട്ടു ഇന്നലെ 25 വർഷം കഴിഞ്ഞു. 1992 ഡിസംബർ ആറിനാണ് അത് സംഭവിച്ചത്. അന്ന് കൊച്ചിയിലെ സെൻട്രൽ ഡെസ്കിൽ ആ വാർത്ത തയ്യാറാക്കിയ എനിക്ക് ചിലതു പറയാനുണ്ട്. ഇത് ജേർണലിസം വിദ്യാർഥികൾ മനസ്സിലാക്കിയാൽ കൊള്ളാം, ചരിത്രമാണ്. ഡൽഹി ലേഖകൻ ആയ എം കെ അജിത്കുമാർ...

ഇന്ദിരാഗാന്ധിയുടെ മരണം…ചില ഡെസ്ക് ഓർമ്മകൾ

ഇന്ദിരാഗാന്ധിയുടെ നൂറാം ജന്മദിനം രണ്ടു ദിവസം മുൻപ് കഴിഞ്ഞു...മാതൃഭൂമിയുടെ പത്രപ്രവർത്തന ചരിത്രത്തിൽ 1984 നവംബർ ഒന്നിലെ പത്രം ഒരു പ്രത്യേകത തന്നെയായിരുന്നു. ഞാൻ കോഴിക്കോട്ടു ആയിരുന്നുവെങ്കിലും തിരുവനന്തപുരം എഡിഷൻ ആണ് എനിക്കിഷ്ടപ്പെട്ടത്.. രാജൻ പൊതുവാൾ എടുത്ത ഇന്ദിരാഗാന്ധിയുടെ ഒരു ക്ലോസപ്പു ഷോട്ട് ഉപയോഗിച്ച് അവിടെ ന്യൂസ് എഡിറ്റർ...
K K Sreedharan Nair

ശ്രീധരൻ നായർ എന്ന പത്രാധിപർ

എൻ വി ക്കും മാധവൻകുട്ടിക്കും ശേഷം മാതൃഭൂമി പത്രാധിപർ ആയി നിയമിക്കപ്പെട്ട കെ കെ ശ്രീധരൻ നായർ ആ സ്ഥാനത്തു അനേക വർഷം പിടിച്ചു നിന്നു. അതൊരു വലിയ കഥയാണ്. ഞാൻ പലവട്ടം എഴുതി പിന്നെ ഒഴിവാക്കിയ ശേഷവും മനസ്സാക്ഷി സമ്മതിക്കാത്തതിനാൽ വളരെ എളിയ തോതിൽ അദ്ദേഹത്തെ...

വിജ്ഞാനരംഗം പേജും പിന്നാമ്പുറ കഥകളും 

ഈയിടെയായി വാട്സ്ആപ്പിൽ പ്രചരിച്ച ഒരു പത്രക്കട്ടിംഗ് കണ്ടു കൗതുകവും അഭിമാനവും തോന്നി. 1988 ലെ കട്ടിങ് ആണത്. കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അത് മാതൃഭൂമി വിജ്ഞാനരംഗം പേജ് ആണെന്ന്. മാത്രമല്ല ഞാൻ തയ്യാറാക്കിയ പേജും ആയിരുന്നു. മൊബൈൽ ഫോണും വരുന്നു എന്നതായിരുന്നു ഹെഡിങ്. അത് തയ്യാറാക്കിയ...

മാതൃഭൂമിയും മറ്റു പത്രങ്ങളും

ഇനി പറയാൻ പോകുന്നത് ശ്രീധരൻ നായർ പത്രാധിപർ ആയിരുന്നപ്പോഴത്തെ മറ്റൊരു അനുഭവമാണ്. അദ്ദേഹവും കെ ഗോപാലകൃഷ്ണനും എം കേശവ മേനോനും ശരാശരി എട്ടു വർഷം വീതം എഡിറ്റർ സ്ഥാനം വഹിച്ചിരുന്നതുകൊണ്ടു അവരെ കുറിച്ച് കൂടുതൽ പറയേണ്ടി വരുന്നുവെന്ന് മാത്രം. ശ്രീധരൻനായർ പത്രാധിപർ ആയിരിക്കെ പത്രാധിപ സമിതിയിലെ ആരോ ഒരു...
B S Warrier

ബി എസ് വാരിയർ എന്ന സമസ്യ

ശ്രീ ബി എസ് വാരിയർ ഇന്ന് അറിയപ്പെടുന്ന കരിയർ എഴുത്തുകാരനാണ് ഈ രംഗത്തേക്ക് വരുന്നതിനു മുമ്പ് തുടങ്ങിയതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം. ഞാൻ കൊച്ചിയിലേക്ക് വന്നു വിദ്യാഭ്യാസരംഗം ഫീച്ചർ ചുമതല ഏറ്റെടുത്ത ശേഷം ഒരിക്കൽ തപാലിൽ ഒരു ലേഖനം കിട്ടി. അത് ശ്രീ ബി എസ് വാരിയരുടെതാതായിരുന്നു....

എം വി ആറും യെച്ചൂരിയും

സി പി എമ്മിലെ തർക്കം മുറുകുമ്പോൾ പഴയ ഒരു സംഭവം ഓർത്തു പോകുന്നു. 1985 ൽ ആണ് ആ സംഭവം. മുസ്ലിം ലീഗിനെയും കേരള കോൺഗ്രസിനെയും കൂടെ കൂട്ടി കോൺഗ്രസിനെ നേരിടാമെന്നുള്ള ആശയം അന്ന് കണ്ണൂരിൽ നിന്നുള്ള പ്രഗത്ഭനായ നേതാവ് എം വി രാഘവൻ അഭിപ്രായപ്പെട്ടതു വലിയ...

വെല്ലുവിളികൾ, തിരിച്ചടികൾ

പരമ്പരകൾ കൂടാതെ ഒന്നാം പേജിൽ എക്സ്‌ക്ലൂസിവ് റിപ്പോർട്ടുകൾ കേരളം കണ്ട കാലമായിരുന്നു നാലപ്പാടിന്‍റെത് . ഇത്തരം റിപ്പോർട്ടുകൾ ഡെസ്കിൽ എത്തുമ്പോൾ ജൂനിയേർസ് ആയ ഞങ്ങൾ എന്നല്ല പലരും അറിഞ്ഞിരുന്നില്ല. ആദ്യ എഡിഷൻ കഴിഞ്ഞ ശേഷമാണ് ഏതെങ്കിലും ഡമ്മി സ്റ്റോറികൾ മാറ്റി ഇവ പ്രതിഷ്ഠിച്ചിരുന്നത്. കൈപ്പട ടിപി യിൽ...

ആർകെ എന്ന ആദ്യ ആശ്രയം

1984 ജനുവരിയിൽ ഞാൻ കോഴിക്കോട് മാതൃഭൂമിയിൽ ജോലിക്കു ചേർന്നപ്പോൾ എനിക്ക് ആദ്യ ആശ്രയം തന്നത് ആർ കെ ദാമോദരൻ എന്ന ആർകെ ആയിരുന്നു. സബ് എഡിറ്റർ ട്രെയിനിമാരായി ചേരുന്നവരെ അന്ന് കോഴിക്കോട് ആദ്യത്തെ പതിനഞ്ചു ദിവസം പ്രൂഫിൽ പറഞ്ഞയക്കും. അങ്ങനെയാണ് ആർകെയെ പരിചയപ്പെട്ടത്. പല പ്രഗല്ഭരുടെയും കൈയെഴുത്തു...

മാതൃഭൂമിയിലെ നല്ല തുടക്കം

1984 ലാണ് ഞാൻ മാതൃഭൂമിയിൽ സബ് എഡിറ്റർ ട്രെയിനീ ആയി ജോയിൻ ചെയ്യുന്നത്. ഇപ്പോഴത്തെ മാതൃഭൂമി ഗൾഫ് ലേഖകൻ പി പി ശശീന്ദ്രൻ , പി എ എം ഹാരിസ് എന്നിവരാണ് എന്റെ കൂടെ ആ ജനവരി 25 നു ന്യൂസ് എഡിറ്ററുടെ മുൻപിൽ ഹാജരായത് ....

Latest Articles